വന്ദേ ഭാരതില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്ത് പോലീസുകാരന്‍; ചോദ്യം ചെയ്തതോടെ ടിടിയോടും മറ്റ് യാത്രക്കാരോടും തട്ടിക്കയറി

ടിക്കറ്റില്ലാത്ത യാത്ര ചെയ്യുന്നതിനെതിരെ റെയിൽവേ നിരവധി മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. എന്നാൽ, നിയമം അനുസരിക്കേണ്ട ഉദ്യോഗസ്ഥർ ട്രെയിനിൽ ടിക്കറ്റില്ലാതെ പോകുന്ന ദൃശ്യം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ടിക്കറ്റില്ലാത്ത പോലീസുകാരൻ ടിടിയെയും മറ്റ് യാത്രക്കാരെയും ചീത്ത പറയുന്ന വീഡിയോ ട്രെയിൻസ് ഓഫ് ഇന്ത്യയുടെ ട്വിറ്റർ അക്കൗണ്ട് പങ്കിട്ടു.

വന്ദേഭാരത് ട്രെയിനിൽ ടിക്കറ്റില്ലാതെ യൂണിഫോമിൽ യാത്ര ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥനെ ടിടിഇ കണ്ടെത്തി. ടിക്കറ്റില്ലാത്ത ഉദ്യോഗസ്ഥന്റെ യാത്ര ടി ടി ചോദ്യം ചെയ്തു. സമീപത്തുണ്ടായിരുന്ന മറ്റ് യാത്രക്കാർ പകർത്തിയ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ടിക്കറ്റില്ലാതെ യാത്ര ചെയ്ത പൊലീസ് ഉദ്യോഗസ്ഥനോട് ബസിൽ കയറാൻ മറ്റു യാത്രക്കാർ പറയുന്നത് വീഡിയോയിൽ കേൾക്കാം.

എന്നാൽ തനിക്ക് കയറേണ്ടിയിരുന്ന ട്രെയിൻ നഷ്ടമായെന്നും അതിനാലാണ് വന്ദേ ഭാരതിൽ കയറിയതെന്നും പോലീസ് ടിടിഇയോട് വിശദീകരിക്കുന്നു. തുടർന്ന് പോലീസുകാരൻ ടിടിഇയോട് തെറ്റ് പൊറുക്കണമെന്ന് അഭ്യർത്ഥിച്ചു. എന്നാൽ, ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് ടിടിഇ പോലീസുകാരനോട് ദേഷ്യപ്പെടുകയും പോലീസുകാരനുമായി വഴക്കിടുകയും ചെയ്യുന്നു. അതിനിടെ, പോലീസുകാരനെ ട്രെയിനിൽ നിന്ന് ഇറക്കിവിടാൻ ഒരു യാത്രക്കാരൻ ടിടിയോട് പറയുന്നത് കേൾക്കാം.

Prime Reel News

Similar Posts