തുവ്വൂർ സുജിത കൊലയിൽ യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് വിഷ്ണുവും ബന്ധുക്കളും അടക്കം അഞ്ച് പേർ അറസ്റ്റിൽ
തുവ്വൂർ സുജിതയെ കൊലപ്പെടുത്തിയ കേസിൽ യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് വിഷ്ണുവും പിതാവും അറസ്റ്റിലായി. വിഷ്ണു, സഹോദരങ്ങളായ വൈശാഖ്, ജിത്തു, വിഷ്ണുവിന്റെ സുഹൃത്ത് ഷിഹാൻ എന്നിവരെ കേസിൽ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വിഷ്ണുവിന്റെ വീടിന് സമീപമാണ് സുജിതയുടെ ഫോൺ ലൊക്കേഷൻ അവസാനമായി കണ്ടത്. അതിനാൽ അന്വേഷണം അവരിലേക്ക് നീണ്ടു.
ഈ മാസം 11ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് സുജിത കൃഷിഭവനിൽ നിന്ന് ഇറങ്ങിയത്. കൃഷിഭവനിൽ താൽക്കാലിക ജീവനക്കാരിയായിരുന്നു. അന്ന് വൈകുന്നേരം ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. സുജിതയെ കാണാതായ ദിവസം പോലീസ് ഈ ഭാഗത്ത് തിരച്ചിൽ നടത്തിയിരുന്നു പക്ഷെ കൃത്യമായ വിവരങ്ങൾ ഒന്നും കണ്ടെത്താനായില്ല.
തൊട്ടടുത്ത ദിവസം തന്നെ തുവ്വൂരിലെ സ്വർണക്കടയിൽ വിഷ്ണു സ്വർണം വിൽക്കാനെത്തി. സുജിതയുടെ സ്വർണാഭരണങ്ങൾ വിറ്റതായാണ് നിഗമനം. വിഷ്ണുവാണ് ആഭരണങ്ങൾ വിൽക്കാൻ കൊണ്ടുപോയത്. സുജിതയെ കാണാതാകുന്നതിന് മുമ്പ് തന്നെ വിഷ്ണു തുവ്വൂർ പഞ്ചായത്തിലെ താൽക്കാലിക ജോലി രാജിവെച്ചിരുന്നു.
ഐ.എസ്.ആർ.ഒ.യിൽ ജോലി കിട്ടിയെന്ന് സുഹൃത്തുക്കളോടും വീട്ടുകാരോടും പറഞ്ഞു. വിഷ്ണുവും സുജിതയും പരിചയക്കാരായിരുന്നു. വിഷ്ണു ജോലി ചെയ്തിരുന്ന പഞ്ചായത്ത് ഓഫീസിനോട് ചേർന്നായിരുന്നു കൃഷിഭവന്റെ ഓഫീസും. ഇവിടെ ആയിരുന്നു സുജിത ജോലി ചെയ്തിരുന്ന കൃഷിഭവൻ ഓഫീസ് സ്ഥിതി ചെയ്യുന്നത്.
