യുവതിയുടെ വീട്ടിൽ രാത്രി എത്തിയ പൂജാരി കൊ, ല്ലപ്പെട്ട നിലയില്‍; യുവതിയും സുഹൃത്തും അറസ്റ്റില്‍
രാത്രി യുവതിയുടെ വീട്ടിലെത്തിയ ക്ഷേത്ര പൂജാരിയെ യുവതിയുടെ സുഹൃത്ത് മർദിച്ച് കൊന്ന സംഭവത്തില്‍ യുവതിയും സുഹൃത്തും അറസ്റ്റില്‍. കോത്തഗിരി റോസ് കോട്ടേജിൽ താമസിക്കുന്ന മാരിയമ്മൻ കോവിലിലെ പൂജാരി മാരിമുത്തു (44) കൊല്ലപ്പെട്ട കേസില്‍ സുഹൃത്ത് ധനലക്ഷ്മിയും ധനലക്ഷ്മിയുടെ സുഹൃത്ത് ഉദയകുമാറും ആണ് അറസ്റ്റിലായത്.
രണ്ടുതവണ വിവാഹിതയായ ധനലക്ഷ്മി കോത്തഗിരി കോവിൽമേട്ടിൽ തനിച്ചായിരുന്നു താമസം. ഇവരുടെ വീട്ടിലെ സ്ഥിരം സന്ദർശകനായിരുന്നു മാരിമുത്തു. 23ന് രാത്രി മാരിമുത്തു ധനലക്ഷ്മിയുടെ വീട്ടിലെത്തി. ഇതറിയാതെ രാത്രി പത്തുമണിയോടെ ധനലക്ഷ്മിയുടെ സുഹൃത്ത് ഉദയകുമാറും ഇവിടെയെത്തി. മാരിമുത്തുവിനെ കണ്ടപ്പോൾ ഉദയകുമാർ ദേഷ്യപ്പെടുകയും വാക്കേറ്റവും ഉണ്ടായി. തുടര്‍ന്ന്, ഇരുവരും തമ്മില്‍ അടിപിടിയുമുണ്ടായി. ഉദയകുമാറും ധനലക്ഷ്മിയും ചേര്‍ന്ന് മാരിമുത്തുവിനെ ക്രൂരമായി മര്‍ദിച്ച് വീടിനുസമീപമുള്ള പടിക്കെട്ടില്‍നിന്നു താഴേക്ക് തള്ളിയിട്ടു.
ചൊവ്വാഴ്ചരാവിലെ രക്തംവാര്‍ന്നുകിടക്കുന്ന മാരിമുത്തുവിനെക്കണ്ട നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു. സംഭവത്തിൽ ധനലക്ഷ്മിക്ക് പങ്കുണ്ടെന്ന് മനസ്സിലാക്കിയ പൊലീസ് ധനലക്ഷ്മിയുടെ വീട്ടിലെത്തി. വീട് പൂട്ടിയ നിലയിലായിരുന്നു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ധനലക്ഷ്മി മേട്ടുപ്പാളയത്തുണ്ടെന്ന് കണ്ടെത്തി. പോലീസ് മേട്ടുപ്പാളയത്തെത്തി ധനലക്ഷ്മിയെയും ഉദയകുമാറിനെയും അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. ഇവരെ ചോദ്യം ചെയ്തുവരികയാണ്.
