വന്ദേ ഭാരത് ട്രെയിനിന് കല്ലെറിഞ്ഞ സംഭവത്തിൽ മലപ്പുറം താനൂരിലെ രണ്ടു വിദ്യാർത്ഥികൾ പിടിയിൽ

വന്ദേഭാരത് എക്‌സ്പ്രസിന് കല്ലെറിഞ്ഞ സംഭവത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ പോലീസിന്റെ പിടിയില്‍ ആയി. മലപ്പുറം താനൂരിന് സമീപത്തെ ഹൈസ്‌കൂളിലെ വിദ്യാര്‍ഥികളാണ് പിടിയിലായത് പോലീസിന്റെ പിടിയിലായത്. വന്ദേ ഭാരത്തിനു നേരെ ഉണ്ടായ ആക്രമണത്തിലാണ് റെയില്‍വേ സുരക്ഷാ സേന രണ്ട് വിദ്യാര്‍ഥികളെയും അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം 21നാണ് വന്ദേഭാരത് എക്‌സ്പ്രസിന്റെ ചില്ല് കല്ലേറില്‍ തകര്‍ന്നത്. ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ നിര്‍ത്തി ചില്ലില്‍ സ്റ്റിക്കര്‍ പതിപ്പിച്ച ശേഷമാണ് വന്ദേഭാരത് യാത്ര തുടര്‍ന്നത്. സംഭവത്തില്‍ ആര്‍പിഎഫ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. അതിനിടെയാണ് ആര്‍പിഎഫ് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തത്.

തുടര്‍ന്ന് വിദ്യാര്‍ഥികളെ അധ്യാപകരുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തില്‍ ചോദ്യം ചെയ്തു. ചോദ്യം ചെയ്തപ്പോള്‍ വിദ്യാര്‍ഥികള്‍ കുറ്റം സമ്മതിച്ചു. അതേസമയം എന്തിനാണ് കല്ലെറിഞ്ഞതെന്ന് വ്യക്തമല്ല. കൂടുതൽ ചോദ്യം ചെയ്യൽ വേണ്ടി വരുമെന്നും അറിയിച്ചിട്ടുണ്ട്.

Prime Reel News

Similar Posts