പാസ്സ്പോർട്ടിൽ ഒറ്റപ്പേരുള്ളവർക്ക് മുന്നറിയിപ്പുമായി യുഎഇ; ഒറ്റ പേരുള്ള പാസ്സ്പോർട്ടുകൾ ഇനി സ്വീകാര്യമല്ലെന്ന് യുഎഇ
ഒറ്റ പേര് മാത്രമുള്ള പാസ്‌പോർട്ടുകൾ ഇനി സ്വീകരിക്കില്ലെന്ന് യുഎഇ മുന്നറിയിപ്പ്. യുഎഇ നാഷണൽ അഡ്വാൻസ് ഇൻഫർമേഷൻ സെന്റർ വിമാനക്കമ്പനികൾക്ക് ഇതു സംബന്ധിച്ച നിർദേശം നൽകി. പാസ്‌പോർട്ടിൽ ഒരു പേര് മാത്രം ഉണ്ടെങ്കിൽ യാത്രാനുമതി നൽകില്ലെന്ന് മുന്നറിയിപ്പ്. സന്ദർശക വിസയിൽ യാത്ര ചെയ്യുന്നവർക്കും ഈ നീയമങ്ങൾ ബാധകമാണ്. നിലവിൽ യുഎഇ റസിഡന്റ് വിസ കൈവശമുള്ള ഒറ്റ പേരുള്ള വ്യക്തികൾക്ക് ഈ മാറ്റം ബാധകമല്ല.
പാസ്പോർട്ടിൽ സർ നെയിം, ഗിവൻ നെയിം എന്നിങ്ങനെ രണ്ട് വിഭാഗങ്ങളുണ്ട്. ഇതിൽ ഒരിടത്ത് മാത്രം പേര് നൽകിയാൽ അനുമതി നിഷേധിക്കപ്പെടും. മറുവശത്ത്, സർ നെയിം, ഗിവൻ നെയിം എന്നിങ്ങനെ രണ്ട് ഫീൽഡുകളിൽ ഏതെങ്കിലും രണ്ട് പേരുകൾ നൽകിയാലും പ്രവേശനം അനുവദിക്കും.
സർ നെയിമിന്റെ സ്ഥാനത്ത് ഒന്നും നൽകിയില്ലെങ്കിലോ സർ നെയിം ചേർക്കാതെയും നൽകിയ പേര് ചേർത്തില്ലെങ്കിലോ യു എ ഇ പ്രവേശനം സാധ്യമല്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇക്കാര്യത്തില് ബോധവത്കരണം ലക്ഷ്യമിട്ടാണ് വീണ്ടും നോട്ടീസ് അയച്ചിരിക്കുന്നത്. അതേസമയം, പാസ്‌പോർട്ടിലെ ഏതെങ്കിലും പേജിൽ രണ്ടാമത്തെ പേര് രേഖപ്പെടുത്തിയാൽ അത് സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
