പന്ത്രണ്ട് വയസ്സുകാരിയെ പീ, ഡനത്തിനിരയാക്കിയ സംഭവത്തിൽ ഓട്ടോറിക്ഷ ഡ്രൈവറായ പ്രതിയുടെ വീട് നാളെ പൊളിക്കും

മധ്യപ്രദേശിലെ ഉജ്ജയിനിൽ 12 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ ഭരത് സോണിയുടെ വീട് നാളെ പൊളിക്കും. സർക്കാർ ഭൂമിയിലാണെന്ന് ചൂണ്ടികാട്ടിആണ് വീട് പൊളിക്കാൻ തീരുമാനിച്ചതെന്നാണ് റിപ്പോർട്ട്.

പീഡനത്തിനിരയായ പെൺകുട്ടി അർദ്ധന, ഗ്നയായും, ചോരവാർന്ന നിലയിലും നിരവധി വീടുകളിൽ സഹായം തേടിയെങ്കിലും ആരും സഹായിക്കാൻ തയ്യാറായില്ല. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വൻ പ്രതിഷേധമാണ് ഉയർന്നത്. ഓട്ടോറിക്ഷാ ഡ്രൈവറായ പ്രതിയെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു.

ഇയാളുടെ കുടുംബം വർഷങ്ങളായി സർക്കാർ ഭൂമിയിലെ വീട്ടിലാണ് താമസിക്കുന്നതെന്ന് ഉജ്ജയിൻ മുനിസിപ്പൽ കമ്മീഷണർ റോഷൻ സിംഗ് പറഞ്ഞു. സർക്കാർ ഭൂമിയായതിനാൽ വീട് പൊളിക്കാൻ നോട്ടീസ് നൽകേണ്ടതില്ല. പോലീസിന്റെ സഹായത്തോടെ നാളെ വീട് പൊളിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിക്കു വധശിക്ഷ നൽകണമെന്ന് പിതാവ് രാജു സോണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

“ഇത് വളരെ ലജ്ജാകരമായ പ്രവൃത്തിയാണ്. ഞാൻ അവനെ കാണാൻ ആശുപത്രിയിൽ പോയിട്ടില്ല. പോലീസ് സ്റ്റേഷനിലോ, കോടതിയിലോ പോകില്ല. എന്റെ മകൻ വലിയ കുറ്റമാണ് ചെയ്തത്. അതിനാൽ അവനെ തൂക്കിക്കൊല്ലണം. അത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവർ ജീവിക്കാൻ അർഹരല്ല. അത് എന്റെ മകനോ മറ്റാരെങ്കിലുമോ ആകട്ടെ, ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ തൂക്കിക്കൊല്ലുകയോ വെടിവയ്ക്കുകയോ ചെയ്യണം എന്ന് രാജു സോണി പറഞ്ഞു.

Prime Reel News

Similar Posts