കേരളത്തിലെ വന്ദേഭാരത് ട്രെയിനിലെ ആദ്യ ഭക്ഷണവിതരണക്കാരിയായിരുന്ന സീമക്ക് പ്രൊമോഷൻ; ഇനി സൂപ്പര്‍വൈസര്‍

തിരുവനന്തപുരം – കാസർകോട് വന്ദേഭാരത് ട്രെയിനിലെ ഭക്ഷണ വിതരണക്കാരിയായ സീമ മൗര്യ ഇനി ഡൽഹിയിൽ സൂപ്പർവൈസറായി പ്രവർത്തിക്കും. ബനാറസ് ഹിന്ദു സർവ്വകലാശാലയിൽ നിന്ന് ഭരതനാട്യത്തിൽ ബിരുദം നേടിയ വാരണാസി സ്വദേശിയായ സീമ കേരളത്തിലെ വന്ദേഭാരത് ട്രെയിനിൽ ഫുഡ് ഡെലിവറി ഗേളായി ആണ് ജോലി ചെയ്തിരുന്നത്. ഇത് മാധ്യമങ്ങളിൽ വാർത്തകളായി വന്നിരുന്നു.

 

വാർത്ത ശ്രദ്ധയിൽപ്പെട്ട ഭക്ഷ്യ വിതരണ കമ്പനി സീമയെ പ്രമോഷനായി ഡൽഹിയിൽ നിയമിക്കാൻ തീരുമാനിച്ചു. തിങ്കളാഴ്ചയോടെ വിതരണക്കാരന്റെ ജോലി പൂർത്തിയാക്കിയ ശേഷം പുതിയ റോൾ ഏറ്റെടുക്കാൻ സീമ ചൊവ്വാഴ്ച ഡൽഹിയിലേക്ക് പോയി.

 

ബനാറസ് ഹിന്ദു സർവകലാശാലയിൽ നിന്ന് ഭരതനാട്യത്തിൽ ബി.പി.എ. ബിരുദധാരിയായ നർത്തകി കൂടിയായ സീമയ്ക്ക് കുടുംബത്തിന്റെ സമ്മർദ്ദം മൂലം നൃത്തത്തിൽ ഉന്നതപഠനം നടത്താൻ കഴിഞ്ഞില്ല. പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ ഡൽഹിയിൽ വന്നപ്പോൾ വന്ദേഭാരത് ട്രെയിനുകളിൽ സ്ത്രീകൾക്ക് ഭക്ഷണം വിളമ്പാനുള്ള പരസ്യം കണ്ടു. അങ്ങിനെ പരിശീലനത്തിന് ശേഷം സീമയെ കേരളത്തിൽ നിയമിച്ചു. അങ്ങനെയാണ് കേരളത്തിലെ ആദ്യത്തെ വന്ദേഭാരത് ട്രെയിനിൽ ഭക്ഷണ വിതരണക്കാരിയായി സീമ തിരുവനന്തപുരത്ത് എത്തുന്നത്.

Prime Reel News

Similar Posts