വീരപ്പൻ വേട്ടയുടെ മറവിൽ കൂട്ടബ, ലാത്സം, ഗം ചെയ്ത സംഭവത്തിൽ ദൗത്യസംഘത്തിലുള്ള 215 ഉദ്യോഗസ്ഥരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി

വീരപ്പൻ വേട്ടയുടെ മറവിൽ ആദിവാസികളെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ ദൗത്യ സംഘത്തിലെ 215 സർക്കാർ ഉദ്യോഗസ്ഥരും കുറ്റക്കാരാണെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. കേസിലെ പ്രതികളുടെ അപ്പീൽ തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ നടപടി. ഇരകൾക്ക് സർക്കാർ 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു.

2011 മുതൽ പ്രതികൾ സമർപ്പിച്ച അപ്പീലുകൾ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് പി.വേൽമുരുകൻ വിധി പ്രസ്ഥാവിച്ചത്. എല്ലാ പ്രതികളുടെയും കസ്റ്റഡി എത്രയും വേഗം ഉറപ്പാക്കാൻ സെഷൻസ് കോടതിയോട് ജഡ്ജി നിർദേശിച്ചു. 1992 ജൂണിൽ ആണ് 18 യുവതികൾ പീഡിപ്പിക്കപെട്ടത്. മ, രിച്ച 3 സ്ത്രീകളുടെ കുടുംബങ്ങൾക്ക് അധിക ധനസഹായം നൽകണമെന്നും കോടതി വ്യക്തമാക്കി.നഷ്ടപരിഹാരത്തുകയുടെ 50 ശതമാനം പ്രതികളിൽ നിന്ന് ആണ് ഈടാക്കേണ്ടത്.

ഇരകളുടെയും,കുടുംബങ്ങളുടെയും ക്ഷേമത്തിനും, തൊഴിലവസരങ്ങൾക്കും നടപടി വേണമെന്നും വാചാതി മേഖലയിലെ ആദിവാസികളുടെ ജീവിതനിലവാരം ഉയർത്താനും നടപടി ആവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. വനംവകുപ്പിൽ നിന്ന് 126 പേരും പൊലീസിൽ നിന്ന് 84 പേരും റവന്യൂ വകുപ്പിൽ നിന്ന് 5 പേരും ഐഎഫ്എസിലെ 4 പേർ ഉൾപ്പെടെയാണ് കേസിലെ പ്രതികൾ.

വീരപ്പനെ സഹായിക്കുന്നതായും ചന്ദനതടി അനധികൃതമായി സൂക്ഷിച്ചതായും രഹസ്യവിവരം ലഭിച്ചെന്ന് പറഞ്ഞാണ് അന്വേഷണസംഘം അന്ന് വാചാതി ഗ്രാമം വളഞ്ഞത്. ഉദ്യോഗസ്ഥർ വീടുകൾ അതിക്രമിച്ച് കയറി സ്ത്രീകളെ ബലാത്സംഗം ചെയ്തതായി നാട്ടുകാർ ആരോപിച്ചിരുന്നു. ദിവസങ്ങൾക്ക് ശേഷം, റെയ്ഡിനിടെ പീഡിപ്പിക്കപ്പെട്ടതായി സ്ത്രീകൾ പരാതിപ്പെട്ടു.

1995ൽ സി.പി.എം സമർപ്പിച്ച ഹർജി മദ്രാസ് ഹൈക്കോടതി സി.ബി.ഐക്ക് കൈമാറി. സംഭവം നടന്ന് രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം 2011 സെപ്റ്റംബറിൽ ആണ് കോടതി പ്രതികൾ കുറ്റക്കാരനാണെന്ന് വിചാരണ കോടതി കണ്ടെത്തിയത്.

Prime Reel News

Similar Posts