വില്ലേജ് ഓഫീസറും ഫീൽഡ് അസിസ്റ്റന്റും സ്ഥലം തരംമാറ്റുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറും ഫീൽഡ് അസിസ്റ്റന്റും അറസ്റ്റിൽ. തൃശൂർ തെക്കുംകര വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥരാണ് അറസ്റ്റിലായത്. വില്ലേജ് ഓഫീസർ സാദിഖ്, താത്കാലിക വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ഹാരിസ് എന്നിവരാണ് അറസ്റ്റിലായത്.

3500 രൂപയാണ് ഇരുവരും കൈക്കൂലിയായി ആവശ്യപ്പെട്ടത്. സ്ഥലം മാറ്റത്തിനായി ആർഡിഒയ്ക്ക് ഓൺലൈനായി റിപ്പോർട്ട് സമർപ്പിക്കാൻ ഉദ്യോഗസ്ഥർ അപേക്ഷകരിൽ നിന്ന് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഈ തുക കൈക്കൂലിയാണെന്ന് മനസിലാക്കിയ പരാതിക്കാരൻ വിജിലൻസ് ഡിവൈഎസ്പിയെ അറിയിക്കുകയായിരുന്നു.

ഇതിനു ശേഷം വിജിലൻസ് നൽകിയ പണം പരാതിക്കാരൻ വില്ലേജ് ഓഫീസർക്കും താൽക്കാലിക ഫീൽഡ് അസിസ്റ്റന്റിനും നൽകുകയും സ്ഥലത്തെത്തിയ വിജിലൻസ് ഉദ്യോഗസ്ഥർ പിടികൂടുകയുമായിരുന്നു.

Prime Reel News