സ്നേ​ഹ​ബ​ന്ധം ഉപേക്ഷിച്ച പെൺകുട്ടിക്ക് നേരെ അതിക്രമം; യുവാവ് അറസ്റ്റിൽ

പ്രണയബന്ധം ഉപേക്ഷിച്ചതിന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ  മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും ഉ​പ​ദ്ര​വി​ച്ച സം​ഭ​വ​ത്തി​ൽ യു​വാ​വ് പി​ടി​യി​ൽ. കൂ​ന്ത​ള്ളൂ​ർ വലിയ ഏലാ തോട്ടവാരത്ത് സുരേഷ് ഭവനിൽ വിഷ്ണു (23) വി​നെ​യാ​ണ് ക​ട​യ്ക്കാ​വൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

 

പ്രതിയുമായുള്ള ബന്ധം ഉപേക്ഷിച്ചതിനെ തുടർന്ന് അ​തി​ജീ​വി​ത​യെ പി​ന്തു​ട​ർ​ന്ന് വ​ർ​ക്ക​ല പു​ത്ത​ൻ​ച​ന്ത​യി​ൽ ​വ​ച്ച് ഉ​പ​ദ്ര​വി​ക്കു​ക​യും മൊ​ബൈ​ൽ ഫോ​ൺ പി​ടി​ച്ചു​വാ​ങ്ങി എ​റി​ഞ്ഞു​പൊ​ട്ടി​ക്കു​ക​യും ചെ​യ്തു.

 

ഇ​തി​നു​ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ വ​ർ​ക്ക​ല എ.​എ​സ്.​പി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ക​ട​യ്ക്കാ​വൂ​ർ എ​സ്.​എ​ച്ച്.​ഒ സ​ജി​ൻ ലൂ​യി​സ്, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സ​ജി​ത്ത്, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ബാ​ലു, പ്രേം​കു​മാ​ർ, അ​നീ​ഷ് എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Prime Reel News

Similar Posts