ഗൂഢാലോചനയുണ്ടെങ്കില്‍ കണ്ടെത്തണം; ബാലഭാസ്‌കറിന്റെ മരണത്തില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി
വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. ബാലഭാസ്‌കറിന്റെ അച്ഛൻ ഉണ്ണിയുടെ ഹർജിയിലാണ് ഉത്തരവ്. ഗൂഢാലോചനയുണ്ടെങ്കിൽ ഉത്തരവ് കണ്ടെത്തി മൂന്ന് മാസത്തിനകം സിബിഐ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണം.
ബാലഭാസ്‌കറിന്റെ മരണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന ആരോപണം സിബിഐ തള്ളിയിരുന്നു. സംഭവം അന്വേഷിച്ച സിബിഐ സംഘം ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണത്തിനൊടുവിൽ വാഹനം ഓടിച്ച ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്ന നിഗമനത്തിൽ സിബിഐ എത്തി. അപകടസമയത്ത് വാഹനം ഓടിച്ചിരുന്ന അർജുൻ നാരായണൻ അമിത വേഗതയിലായിരുന്നു ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയതെന്നും സിബിഐ ഹൈക്കോടതിയെ അറിയിച്ചു.
ആദ്യം കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ബാലഭാസ്‌കറിന്റെ മ, രണം അപകടമരണമാണെന്നാണ് നിഗമനം. സിബിഐ അന്വേഷണം വേണമെന്ന കെസി ഉണ്ണിയുടെ ആവശ്യം പരിഗണിച്ചാണ് സർക്കാർ ഈ റിപ്പോർട്ട് തള്ളുകയും സിബിഐക്ക് വിടുകയും ചെയ്തത്. സിബിഐയുടെ അന്തിമ റിപ്പോർട്ടും ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലുകൾ ശരിവയ്ക്കുന്നതാണ്.
