ഭര്‍ത്താവിനെ ഭാര്യയുടെ കാമുകൻ കൊ, ലപ്പെടുത്തിയ കേസിൽ പ്രതിയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി
ഭാര്യയുടെ കാമുകനും സുഹൃത്തുക്കളും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. മുണ്ടക്കയം കോറുംതോട് കൊന്നക്കൽ ബിനോയിയെ (45) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പണ്ടപ്പള്ളി അച്ചക്കോട്ട് ജയനെ (57) മൂവാറ്റുപുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി തടവിനും പിഴയ്ക്കും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണം. കേസിലെ ഒന്നും രണ്ടും പ്രതികളായ വട്ടേക്കര മാത്യു ഐസക് (35), പൈകയിൽ ടോമി (53) എന്നിവരെ കോടതി വെറുതെവിട്ടിരുന്നു.
2018 ഏപ്രിൽ 16നായിരുന്നു സംഭവം. ബിനോയിയുടെ ഭാര്യ ജയന്റെ തടിമില്ലിലെ ജീവനക്കാരിയായിരുന്നു. ജയനും ബിനോയിയുടെ ഭാര്യയും തമ്മിൽ അവിഹിതബന്ധം ആരോപിച്ച് കുടുംബപ്രശ്‌നങ്ങളുണ്ടായിരുന്നു. പ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന് പറഞ്ഞ് ബിനോയിയെ പണ്ടപ്പിള്ളിയിലേക്ക് വിളിച്ച് ജയന്റെ ജീപ്പിൽ കയറ്റി മർദിച്ച ശേഷം മുല്ലപ്പാടിയിലെ റോഡിന് സമീപം ഉപേക്ഷിക്കുമായിരുന്നു. ബിനോയിയെ നാട്ടുകാർ കണ്ടെത്തി.
വിവരമറിഞ്ഞ് പോലീസ് ബിനോയിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബിനോയ് നൽകിയ മരണമൊഴിയുടെ അടിസ്ഥാനത്തിൽ അന്നുതന്നെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബിനോയിയുടെ ഭാര്യയും കേസിൽ കൂറുമാറി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഭിലാഷ് മധു ഹാജരായി.
