വിനോദ സഞ്ചാരികളുമായി ട്രക്കിങ്ങിനിടെ കാട്ടാന ആക്രമണം; വയനാട്ടില്‍ വനം വാച്ചറെ ആന ചവിട്ടിക്കൊ, ന്നു, സഞ്ചാരികൾ ഓടിരക്ഷപ്പെട്ടു
വയനാട് ജില്ലയിലെ പുളിഞ്ഞാൽ ചിറപ്പുൽ കുന്നിൽ കാട്ടാനയുടെ ആക്രമണത്തിൽ വനംവകുപ്പിലെ താത്കാലിക ജീവനക്കാരൻ മരിച്ചു. നെല്ലിക്കച്ചാൽ തങ്കച്ചൻ (50) ആണ് മരിച്ചത്. ഇന്ന് രാവിലെ 10.30നായിരുന്നു കാട്ടാനയുടെ ആക്രമണം.
പതിവുപോലെ രാവിലെ വിനോദസഞ്ചാരികൾക്കൊപ്പം ട്രെക്കിങ്ങിന് പോകുകയായിരുന്നു. ഇതിനിടെ കാട്ടാന എത്തി. ഇതോടെ വിനോദസഞ്ചാരികൾ ചിതറിയോടി. ആനയെ തുരത്താൻ ശ്രമിക്കുന്നതിനിടെയാണ് തങ്കച്ചൻ ആക്രമിക്കപ്പെട്ടത്.
വിനോദസഞ്ചാരികൾ ഓടിയെത്തി മറ്റ് ഫോറസ്റ്റ് ഗാർഡുകളെ വിവരമറിയിച്ചു. പിന്നീട് വനപാലകർ നടത്തിയ തെരച്ചിലിൽ ഗുരുതരമായി പരിക്കേറ്റ തങ്കച്ചനെ കണ്ടെത്തി. ഉടൻ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
