കണ്ണൂരിൽ കാട്ടാന ചവിട്ടിക്കൊന്ന വയോധികനെ തിരിച്ചറിഞ്ഞു; മൃതദേഹം കണ്ടെത്തിയത് ഇന്ന്

ഉളിക്കലിൽ ഒറ്റയാൻ്റെ ചവിട്ടേറ്റ് മ, രിച്ച വയോധികൻ്റെ മൃ, തദേഹം തിരിച്ചിറഞ്ഞു. അത്രശ്ശരിയിൽ ജോസ് (70)അണ് മരിച്ചത്. ബുധനാഴ്ച ഉളിക്കൽ ടൗണിനെ വിറപ്പിച്ച ഒറ്റയാൻ കൊലപ്പെടുത്തിയ ജോസിന്റെ മൃ, തദേഹം വ്യാഴാഴ്ച രാവിലെയാണ് നാട്ടുകാർ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ കാട്ടാന തിരിഞ്ഞോടുന്നതിനിടെ ചവിട്ടിക്കൊന്നതാണെന്ന് കരുതുന്നു.

ആന്തരിക അവയവങ്ങൾ പുറത്തേക്ക് തള്ളിയ നിലയിലായിരുന്നു മൃ, തദേഹം. ഉളിക്കൽ പഞ്ചായത്ത് മാർക്കറ്റിനടുത്ത സ്ഥലത്താണ് മൃ, തദേഹം കണ്ടെത്തിയത്. ഉളിക്കൽ പൊലീസ് മൃതദേഹ പരിശോധന നടത്തി പോസ്റ്റ്മോർട്ടത്തിനയച്ചു.

സംസ്കാരം വൈകിട്ട് 5 ന് നെല്ലിക്കാംപൊയിൽ സെൻ്റ് സെബാസ്റ്റ്യൻസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ . ഭാര്യ : ആലീസ്. മക്കള്‍ : മിനി,സിനി, സോണി,സോജന്‍മരുമക്കള്‍ : സജി, ഷിജി,മനോജ്, ടീന .സഹോദരങ്ങള്‍: വര്‍ഗ്ഗീസ്, കുഞ്ഞച്ചന്‍ സെബാസ്റ്റ്യന്‍, (സണ്ണി) ബെന്നി,ഇമ്മാനുവല്‍ (വക്കച്ചന്‍) സാലി പരേതനായ വിന്‍സെന്‍റ്.

Prime Reel News

Similar Posts