ഭർത്താവിനൊപ്പം തട്ടുകടയിൽ പോയ 23കാരിയെയും കുഞ്ഞിനെയും കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി; സംഭവം നടന്നത് തിരുവല്ലയിൽ

ഭർത്താവിനൊപ്പം ആ കടയിൽ ഭക്ഷണം കഴിച്ച് ബൈക്കിൽ മടങ്ങിയ യുവതിയെയും (23) കുഞ്ഞിനെയും കാമുകൻ കാറിൽ തട്ടിക്കൊണ്ടുപോയതായി പരാതി. തിരുവല്ല സ്വദേശിനിയെയും കുഞ്ഞിനെയും ആണ് തട്ടിക്കൊണ്ടു പോയത്. ഇന്നലെ രാത്രി 11 മണിയോടെ തിരുമൂലപുരത്താണ് സംഭവം. ഭർത്താവിന്റെ പരാതിയിൽ കാമുകൻ ചെങ്ങന്നൂർ സ്വദേശി പ്രിന്റു പ്രസാദിനെതിരെ പൊലീസ് കേസെടുത്തു.

കാറിലെത്തിയ കാമുകൻ അടങ്ങുന്ന നാലംഗ സംഘമാണ് തട്ടിക്കൊണ്ടുപോകൽ നടത്തിയത്. ബൈക്കിന് കുറുകെ കാർ നിർത്തിയ ശേഷം യുവതിയും മൂന്ന് വയസുള്ള കുട്ടിയും പോകുകയായിരുന്നു. പ്രിന്റോ പ്രസാദിന്റെ പരാതിയിൽ തിരുവല്ല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നേരത്തെ പ്രിന്റോയും യുവതിയും തിരുവല്ലയിലെ ഒരു കമ്പനിയിൽ ഒരുമിച്ച് ജോലി ചെയ്തിരുന്നു. ഈ കാലയളവിലെ അടുപ്പം പ്രണയമായി മാറി. ആറുമാസം മുൻപ് ഇരുവരും നാട് വിട്ടതാണ്.

നാലു മാസത്തോളം കണ്ണൂരിൽ താമസിച്ച ശേഷം യുവതി ഭർത്താവിനൊപ്പം മടങ്ങി. ഇതിന് ശേഷം യുവതി ഒരിക്കൽ കൂടി കാമുകനൊപ്പം പോയി. അവർ രണ്ടാമതും മടങ്ങിയെത്തി കുടുംബത്തോടൊപ്പം ജീവിച്ചു വരികയായിരുന്നു. ഇന്നലെ കാറിൽ കയറാൻ മടിച്ച യുവതിയെ നാലംഗസംഘം യുവതിയെ ബലമായി പിടിച്ചുകൊണ്ടുപോയി എന്നാണ് പരാതിയിൽ പറയുന്നത്. പോലീസ് അന്വേഷണം ഊർജിതമാക്കി.

Prime Reel News

Similar Posts