നേഴ്സിന്റെ വേഷത്തിൽ എത്തി പ്രസവിച്ചു കിടക്കുകയായിരുന്ന യുവതിയെ കുത്തിവെച്ച് കൊലപ്പെടുത്താൻ ശ്രമം; ഭർത്താവിൻറെ കാമുകി അറസ്റ്റിൽ

പത്തനംതിട്ട തിരുവല്ലയിൽ സ്വകാര്യ ആശുപത്രിയിൽ പ്രസവിച്ചുകിടക്കുകയായിരുന്ന യുവതിയെ നഴ്സിന്റെ വേഷത്തിലെത്തി കുത്തിവെപ്പിലൂടെ കൊലപ്പെടുത്താൻ ശ്രമിച്ച യുവതി പോലീസ് കസ്റ്റഡിയിൽ. കായംകുളം സ്വദേശിയായ അനുഷ 25 ആണ് പോലീസ് പിടിയിലായത്. പുല്ലുകുളങ്ങര സ്വദേശിയായ സ്നേഹ 25 നെ ആണ് സ്നേഹയുടെ ഭർത്താവ് അരുണിന്റെ കാമുകിയായ അനുഷ നഴ്സിന്റെ വേഷത്തിൽ എത്തി കുത്തിവെപ്പിലൂടെ കൊലപ്പെടുത്താൻ ആയി ശ്രമിച്ചത്.

ഈ സംഭവത്തിന് പിന്നിൽ വലിയ ആസൂത്രണമാണ് നടന്നതെന്നും പോലീസ് പറഞ്ഞു. പ്രതിയായ അനുഷ എംപോളിസം എന്ന മാർഗത്തിലൂടെയാണ് കൊ, ലപാതകം നടത്താൻ ആസൂത്രണം ചെയ്തത്. രക്തധമനികളുടെ അമിതവികാസത്തിലൂടെ ഉണ്ടാകുന്ന എയർ എംപോളിസം രക്തചക്രമണത്തിലേക്ക് വായു പ്രവേശിക്കുന്നതോടെ മ, രണം സംഭവിക്കാവുന്ന ഒന്നാണ്. സ്നേഹയുടെ ഭർത്താവിനെ സ്വന്തമാക്കുകയായിരുന്നു അനുഷയുടെ ലക്ഷ്യം. ഒരാഴ്ച മുൻപാണ് സ്നേഹയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പ്രസവശേഷം വെള്ളിയാഴ്ച സ്നേഹയെ ഡിസ്ചാർജ് ചെയ്തിരുന്നു. കുഞ്ഞിന് നിറം മാറ്റം ഉള്ളത് കാരണം ഡിസ്ചാർജ് ചെയ്തില്ല. സ്നേഹയും ,മാതാവും മുറിയിൽ ഇരിക്കുന്ന സമയത്താണ് ഇന്നലെ വൈകിട്ട് അഞ്ചരയോടെ നഴ്സിന്റെ വേഷം ധരിച്ചെത്തി യുവതി ഇവരുടെ മുറിയിൽ എത്തിയത്. കുത്തിവെപ്പ് എടുക്കാൻ വന്നതാണെന്ന് പറഞ്ഞപ്പോൾ ഡിസ്ചാർജ് ചെയ്തതല്ലേ ഇനി എന്തിനാണ് കുത്തിവെപ്പ് എടുക്കുന്നത് എന്ന് സ്നേഹയുടെ അമ്മ ചോദിച്ചു.

ഒരു കുത്തിവെപ്പ് കൂടി ഉണ്ടെന്ന് പറഞ്ഞ് സ്നേഹയുടെ കയ്യിൽ പിടിച്ച് സിറിഞ്ച് കൊണ്ട് കുത്താനായി ശ്രമിച്ചു. സിറിഞ്ചിൽ മരുന്നും ഉണ്ടായിരുന്നില്ല. ഈ സമയം മാതാവ് ബഹളം വച്ചതോടു കൂടിയാണ് ആശുപത്രി ജീവനക്കാർ ഓടിയെത്തിയത്. ജീവനക്കാർ ചോദ്യം ചെയ്തതോടുകൂടിയാണ് അനുഷയുടെ കള്ളത്തരം പുറത്തായത് .120 മില്ലി ലിറ്ററിന്റെ സിറിഞ്ച് പ്രതിയിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും

Prime Reel News

Similar Posts