സരയു നദിയിൽ റീലിനു വേണ്ടി ഡാൻസ്; മതവികാരം വ്രണപ്പെടുത്തിയതിനു കേസെടുത്ത് യുപി പൊലീസ്

ഉത്തർപ്രദേശിലെ സരയൂ നദിയിൽ നൃത്തം ചെയ്യുകയും റീൽ ഷൂട്ട് ചെയ്യുകയും ചെയ്ത യുവതിക്കെതിരെ കേസെടുത്തു. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ അയോധ്യ പോലീസ് കേസെടുത്തു. പുണ്യനദിയായ സരയുവിനെ അനാദരിച്ചുവെന്നും മതവികാരം വ്രണപ്പെടുത്തിയെന്നും തീർഥാടകർ വിമർശിച്ചു. ഇതിന് പിന്നാലെയാണ് കേസ്.

‘ജീവൻ മേ ജാനേ ജാന’ എന്ന ബോളിവുഡ് ഗാനത്തിന് ചുവടുവെക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഇതിന് പിന്നാലെ യുവതിക്കെതിരെ തീർഥാടകരും മതവിശ്വാസികളും രംഗത്തെത്തി. ഇത് മതവികാരം വ്രണപ്പെടുത്തുന്ന നടപടിയാണെന്നും ആരാധനാലയങ്ങളിൽ ഇത്തരം ആചാരങ്ങൾ അനുവദിക്കരുതെന്നും അവർ ആവശ്യപ്പെട്ടു. തുടർന്ന് യുപി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Prime Reel News

Similar Posts