പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ യോഗ ക്ലാസിനിടെ പീ, ഡിപ്പിക്കാന്‍ ശ്രമിച്ച യോഗ അധ്യാപകൻ അറസ്റ്റില്‍
യോഗാ ക്ലാസിനിടെ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യോഗാധ്യാപകൻ അറസ്റ്റിൽ. വെല്ലിംഗ്ടൺ ഐലൻഡിൽ താമസിക്കുന്ന മട്ടാഞ്ചേരി നോർത്ത് ചെറളായി സ്വദേശി അജിത്ത് (38) ആണ് അറസ്റ്റിലായത്. മുളവുകാട് സ്റ്റേഷന് സമീപമുള്ള സ്‌കൂളിൽ താത്കാലിക യോഗാധ്യാപകനായി ജോലി ചെയ്തുവരികയായിരുന്നു.
അതിനിടെ യോഗാ ക്ലാസിൽ പങ്കെടുക്കാനെത്തിയ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് മുളവുകാട് പോലീസ് പരാതിയിൽ കേസെടുത്ത് അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
