വീട്ടിൽ അതിക്രമിച്ചു കയറി 90 വയസ്സുള്ള വൃദ്ധയെ പീഡിപ്പിക്കാൻ ശ്രമിച്ച 26 കാരൻ അറസ്റ്റിൽ

കൊച്ചി ചെറായിയിൽ 90 വയസ്സുള്ള വയോധികയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച യുവാവ് അറസ്റ്റിലായി. 26 കാരനായ ശ്യാംലാൽ ആണ് പിടിയിലായത്. ഇന്നലെ വൈകുന്നേരം വീട്ടിൽ അതിക്രമിച്ചു കയറി കിടപ്പിലായ വൃദ്ധയെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു ഇയാൾ.

പള്ളിപ്പുറം ചെറായി കരയിലുള്ള വീട്ടിലെത്തിയായിരുന്നു അതിക്രമം നടത്തിയത്. വീട്ടിൽ വൃദ്ധയും മകളും മാത്രമാണ് താമസിക്കുന്നത്. ഇവരുടെ അയൽക്കാരനായ പ്രതി വൃദ്ധയുടെ മകൾ ജോലിക്ക് പോയ സമയത്താണ് അതിക്രമത്തിനായി എത്തിയത്. ശ്യാംലാൽ വീട്ടിൽ വന്നപ്പോൾ മദ്യപിച്ചെന്ന് സംശയം തോന്നിയ വൃദ്ധ വീട്ടിൽനിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടു.

പിന്നാലെ വൃദ്ധയെ കയറിപ്പിടിച്ച് ബലാൽസംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു ശ്യാംലാൽ. പോലീസ് പിടിയിലായ ശ്യാംലാൽ നിരന്തരം അയൽക്കാരെ ഉപദ്രവിക്കുന്ന ആളാണെന്ന് പോലീസ് പറയുന്നു. ഇയാൾ നിരവധി മയ, ക്കുമ, രുന്ന് കേസിൽ അടക്കം നിരവധി കേസുകളിൽ പ്രതിയാണെന്നും പോലീസ് പറഞ്ഞു.

Prime Reel News

Similar Posts