കോഴിക്കോടുള്ള സ്വകാര്യ ലോഡ്ജിൽ യുവാവിനെ വെടിയേറ്റ നിലയില്‍ കണ്ടെത്തി; അപകടനില തരണം ചെയ്തതായി ഡോക്ടർമാർ

സ്വകാര്യ ലോഡ്ജിൽ യുവാവിനെ വെടിയേറ്റ നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപമുള്ള എൻസികെ ടൂറിസ്റ്റ് ഹോമിലാണ് യുവാവിനെ വെടിയേറ്റ നിലയിൽ കണ്ടെത്തിയത്.

 

പേരാമ്പ്ര കാവുംതറ സ്വദേശി ഷംസദ്ദീനാണ് വെടിയേറ്റതെന്നാണ് റിപ്പോർട്ട്. യുവാവ് സ്വയം വെടിവെച്ചതായാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെയാണ് ലോഡ്ജ് മുറിയിൽ യുവാവിനെ വെടിയേറ്റ നിലയിൽ കണ്ടെത്തിയത്. ഇയാളെ അന്വേഷിച്ച് ബന്ധുക്കൾ ലോഡ്ജിലെത്തി.

 

തുടർന്ന് പോലീസ് എത്തി ലോഡ്ജിലെ മുറി തുറന്നപ്പോഴാണ് ഷംസുദ്ദീനെ കട്ടിലിൽ കിടക്കുന്നത് കണ്ടത്. വെടിയേറ്റ് രക്തം വാർന്ന നിലയിൽ കണ്ടെത്തിയ ഷംസുദ്ദീനെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. യുവാവിന്റെ നില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്.

Prime Reel News

Similar Posts