വാഹനാപകടത്തില്‍ രാജാക്കാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം; പരിക്കേറ്റ ജോബിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഇന്ന് പുലർച്ചെ നെല്ലിമറ്റം എം ബിറ്റ്സ് കോളേജിന് സമീപം വാഹനാപകടത്തിൽ രാജാക്കാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. ബൈക്ക് യാത്രികനായ രാജാക്കാട് മമ്മട്ടിക്കാനം സ്വദേശി അനീഷാണ് മരിച്ചത്.
കോതമംഗലത്ത് നിന്ന് രാജാക്കാട് ഭാഗത്തേക്ക് ബൈക്കിൽ പോവുകയായിരുന്ന അനീഷ്, നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന ആപ്പേ വാഹനത്തിൽ മീൻ വിൽപന നടത്തുകയായിരുന്ന കുത്തുകുഴി സ്വദേശി ജോബിയെ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ജോബിയെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓനുങ്കൽ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
