ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയെന്ന് സംശയം: ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവാവ് മ, രിച്ചു
ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയിക്കുന്ന യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കോട്ടയം തേയ്‌ക്കോയി മണക്കാട്ടിൽ രാഹുൽ ഡി.നായർ (22) ആണ് മരിച്ചത്. കെഎസ്ഇബി റിട്ട. ഓവർസിയറും കെടിയുസി (എം) പാലാ ടൗൺ മണ്ഡലം സെക്രട്ടറിയുമായ ചെമ്പിളാവ് ചിറക്കരക്കുഴിയിൽ കെ.കെ.ദിവാകരൻ നായരുടെയും എം പി സിൽവിയുടെയും മകനാണ്. സഹോദരങ്ങൾ: കാർത്തിക്, ഭവ്യ.
ആന്തരികാവയവങ്ങളുടെ പരിശോധനാഫലം വന്ന ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കമ്പനി ജീവനക്കാരനായ രാഹുൽ ചിറ്റേത്തുകരയിൽ സുഹൃത്തുക്കളോടൊപ്പം വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.
18ന് മാവേലിപുരത്തെ ലേ ഹയാത്ത് ഹോട്ടലിൽ നിന്ന് ഓൺലൈനായി ഓർഡർ ചെയ്ത ഷവർമ കഴിച്ച രാഹുൽ കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. 19ന് ചികിത്സ തേടിയ ശേഷം വീട്ടിൽ തിരിച്ചെത്തിയ രാഹുൽ തളർച്ചയെ തുടർന്ന് 22ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
