കണ്ണൂരിൽ ഗാനമേളക്കിടെ കയ്യാങ്കളി; തടയാൻ ചെന്ന കണ്ണൂർ മേയര്‍ക്ക് മര്‍ദനം; യുവാവ് അറസ്റ്റിൽ

കണ്ണൂർ ദസ്രയുടെ ഭാഗമായി സംഘടിപ്പിച്ച ഗാനമേളയിൽ കയ്യാങ്കളി. വേദിയിൽ നൃത്തം ചെയ്യുന്നത് തടഞ്ഞതിന് മേയർ ടി ഒ മോഹനനെ മർദിച്ചു.സ്റ്റേജിൽ കയറി നൃത്തം ചെയ്യാൻ ശ്രമിച്ചത് തടഞ്ഞപ്പോഴാണ് മേയറെ പിടിച്ച് തള്ളിയത്. സംഭവത്തിൽ അലവിൽ സ്വദേശി ജബാർ അറസ്റ്റിലായി.

ഇന്നലെ കോർപറേഷൻ സംഘടിപ്പിച്ച ദസറ പരിപാടിയിൽ മേയറെ സ്റ്റേജിൽ കയറി നൃത്തം ചെയ്യാൻ ശ്രമിച്ചപ്പോൾ തടഞ്ഞുനിർത്തി കൈയേറ്റശ്രമം നടന്നിരുന്നു. പ്രകോപിതനായ യുവാവ് മേയറെ ബലം പ്രയോഗിച്ച് പിന്നിലേക്ക് തള്ളി.

കണ്ണൂർ ഷരീഫിന്റെ നേതൃത്വത്തിലാണ് ഗാനമേള. പാട്ട് പാടി നടക്കുന്നതിനിടയിൽ സ്റ്റേജിൽ കയറി നൃത്തം ചെയ്തു. അദ്ദേഹം തങ്ങളുടെ സംഘത്തിന്റെ ഭാഗമല്ലെന്ന് ഗായകസംഘം അറിയിച്ചതോടെ മേയർ ഇടപെട്ടു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു.

നവരാത്രി ആഘോഷത്തിന്റെ ഭാഗമായി നഗരത്തിലെ വാണിജ്യ മേഖലയെക്കൂടി ലക്ഷ്യമിട്ടുള്ള വ്യാപാര ഉത്സവമാണ് ‘കണ്ണൂർ ദസറ. ഒക്ടോബര്‍ 15 ന് തുടങ്ങി 23 വരെ കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയിലാണ് പരിപാടി.

Prime Reel News

Similar Posts