കൊച്ചിയിൽ ഷവർമ്മ കഴിച്ച യുവാവ് ഗുരുതരാവസ്ഥയിൽ; ഭക്ഷ്യവിഷ ബാധയെന്നു സംശയം; ഹോട്ടല്‍ പൂട്ടിച്ചു
കൊച്ചിയിലെ ഹോട്ടലിൽ നിന്ന് ഷവർമ കഴിച്ച യുവാവിന്റെ നില ഗുരുതരമായി തുടരുന്നു. കഴിഞ്ഞ ദിവസം ഷവർമ കഴിച്ച കോട്ടയം സ്വദേശി രാഹുലിന് (23) ആണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. ആശുപത്രിയിൽ ചികിത്സ തേടിയ യുവാവിന്റെ നില അതീവഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
കഴിഞ്ഞ ബുധനാഴ്ചയാണ് കാക്കനാട് മാവേലിപുരമുള്ള ഹയാത്ത് ഹോട്ടലിൽ നിന്നാണ് യുവാവ് ഷവർമ കഴിച്ചത്. ഷവർമ ഹോട്ടലിൽ നിന്ന് ഓൺലൈനായി വാങ്ങി. ഷവർമ കഴിച്ചശേഷം യുവാവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് ഇന്നലെ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവ് ഇപ്പോൾ വെന്റിലേറ്ററിലാണെന്ന് ഡോക്ടർമാർ അറിയിച്ചു.
കാക്കനാട് സെസ് ജീവനക്കാരനാണ് രാഹുൽ. വീട്ടുകാരുടെ പരാതിയെ തുടർന്ന് തൃക്കാക്കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടർന്ന് നഗരസഭാ ആരോഗ്യവിഭാഗം എത്തി ഹോട്ടൽ അടപ്പിച്ചു. ഹോട്ടൽ പൂട്ടി സീൽ ചെയ്തതായി തൃക്കാക്കര നഗരസഭ അറിയിച്ചു.
