ജോലിക്ക് പോകാനായി ബസ് കാത്തുനിന്ന ഭാര്യയെ ചേർത്തുപിടിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു; ഭാര്യ ചികിത്സയിൽ

കണ്ണമ്പ്രയിൽ ജോലിക്ക് പോകാനായി റോഡരികിൽ ബസ് കാത്തുനിന്ന ഭാര്യയെ ചേർത്തുപിടിച്ച് പെട്രോൾ ഒഴിച്ച് ത൭ കൊളുത്തി ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പല്ലശ്ശന അയ്യൻകുളം സ്വദേശിയായ പ്രമോദ് 37 ആണ് മരിച്ചത്.

കഴിഞ്ഞമാസം 26ന് രാവിലെ ആയിരുന്നു സംഭവം നടന്നത്. പ്രമോദിന്റെ ഭാര്യ കാർത്തിക നാട്ടുകല്ലിലുള്ള കുടുംബവീട്ടിൽ ആണ് താമസിച്ചിരുന്നത്. ജോലിക്ക് പോകുവാനായി ബസ് കാത്തുനിൽക്കുകയായിരുന്ന കാർത്തികയെ സംഭവ സ്ഥലത്തെത്തിയ പ്രമോദ് ചേർത്തുപിടിച്ച് പെട്രോൾ ഒഴിച്ച് ത൭ കൊളുത്തുകയായിരുന്നു എന്ന് വടക്കാഞ്ചേരി പോലീസ് പറയുന്നു. കാർത്തികയ്ക്ക് ഒപ്പം മക്കളും ഉണ്ടായിരുന്നു.

പ്രമോദ് കാർത്തികയെ ഉപദ്രവിക്കാൻ ശ്രമിക്കുന്നത് കണ്ട് വിവരം പറയാനായി കുട്ടികൾ വീട്ടിലേക്ക് പോയി. ത൭ പടർന്നപ്പോൾ കാർത്തിക കുതറി മാറിയതിനാൽ വലിയ പൊള്ളലേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. നാട്ടുകാരും ,ബന്ധുക്കളും ചേർന്ന് പ്രമോദിനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും കാർത്തികയെ ആലത്തൂർ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ചൊവ്വാഴ്ച പുലർച്ചെ രണ്ടിന് പ്രമോദ് മരിച്ചു.

പ്രമോദും കാർത്തികയും മൂന്നുവർഷത്തോളമായി അകന്നാണ് കഴിഞ്ഞിരുന്നത്. കുടുംബ പ്രശ്നങ്ങളാണ് സംഭവത്തിന് ഇടയാക്കിയത് എന്ന് വടക്കാഞ്ചേരി പോലീസ് പറഞ്ഞു. വെൽഡിങ് തൊഴിലാളിയാണ് പ്രമോദ്. പ്രമോദിന്റെ മൃ, തദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. മക്കൾ ശിവാനി, ആദിദേവ് എന്നിവരാണ് .

Prime Reel News

Similar Posts