ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് മെമ്പറായി നിഖിത ജോബി; വാഹനാപകടത്തിൽ മ, രിച്ച അച്ഛൻറെ സ്വപ്നങ്ങൾ പൂർത്തിയാക്കി 21കാരി
കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് അംഗമായി 21 കാരിയായ നികിത ജോബി സത്യപ്രതിജ്ഞ ചെയ്തു. പറവൂർ വടക്കേക്കര പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച നിഖിത 228 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചിരിക്കുന്നത്. പറവൂർ വടക്കേക്കര പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ മെമ്പർ ആയിട്ടാണ് നിഖിത വിജയിച്ചത്.
പഞ്ചായത്ത് അംഗമായിരുന്ന നികിതയുടെ പിതാവ് പി ജെ ജോബി കൊടുങ്ങല്ലൂരിൽ വാഹനാപകടത്തിൽ മരിച്ചതിനെത്തുടർന്ന് വാർഡിൽ പിന്നീട് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇതേ വാർഡിലെ മെമ്പർ ആയിരുന്ന ജോബി വാഹനാപകടത്തിൽ മരിച്ചതിനെത്തുടർന്ന് പഞ്ചായത്തിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ മെയ് അഞ്ചിനാണ് ജോബി മരിച്ചത്. തുടർന്നാണ് പഞ്ചായത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി വീട്ടുകാരും പാർട്ടി പ്രവർത്തകരും നിർബന്ധിച്ചതോടെയാണ് മത്സരിക്കാൻ ഇറങ്ങിയതെന്ന് നിഖിത പറയുന്നു.
ഈ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ആയതിൽ അതിയായ സന്തോഷമുണ്ടെന്നും, അച്ഛനെ സഹായിച്ചിരുന്നതിനാൽ കുറച്ചു കാര്യങ്ങളൊക്കെ പാർട്ടിയെക്കുറിച്ച് അറിയാമെന്നും, അച്ഛൻ തുടങ്ങിവെച്ച പല പ്രവർത്തനങ്ങളും പൂർത്തിയാക്കണമെന്നും,നിഖിത പറയുന്നു. ജേണലിസം ബിരുദധാരിയായ നിഖിതക്ക് മാധ്യമപ്രവർത്തനമാണ് ഇഷ്ടം. രണ്ടരവർഷത്തിനുശേഷം മാധ്യമപ്രവർത്തനത്തിലേക്ക് മടങ്ങിപ്പോകാനാണ് ഇപ്പോഴത്തെ ആഗ്രഹം എന്നും നിഖിത പറയുന്നു.
മുൻപ് ഇടതുപക്ഷത്തിന്റെ കോട്ടയയായിരുന്ന വാർഡ് പിടിച്ചെടുത്തത് നിഖിതയുടെ അച്ഛനായ ജോബിയായിരുന്നു. ജോബിക്ക് 157 വോട്ടുകളുടെ ഭൂരിപക്ഷമാണ് അന്ന് ലഭിച്ചിരുന്നത്. ഇപ്പോൾ നിഖിത 228 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ചിരിക്കുകയാണ്. തന്റെ അച്ഛനിരുന്ന അതേ സ്ഥാനത്തേക്കാണ് നിഖിത വിജയിച്ചു കയറിയത്. വടക്കേക്കര പഞ്ചായത്തിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ് രശ്മി അനിൽകുമാർ നിഖിതയ്ക്ക് സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു.
