വീടിൻറെ ഗേറ്റ് കടന്നതും കാർ പൊട്ടിത്തെറിച്ചു തീപിടിച്ച് യുവാവിന് ദാരുണാന്ത്യം; തീ അണച്ചപ്പോൾ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ
മാവേലിക്കര കണ്ടിയൂരിൽ കാറിന് തീപിടിച്ച് യുവാവ് മരിച്ചു. 35 കാരനായ കിണറ്റുംകാട്ടിൽ കണ്ണൻ എന്ന കൃഷ്ണപ്രകാശ് ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ 12 45 ആണ് സംഭവം നടന്നത്. മാവേലിക്കരയിൽ ഗേൾസ് സ്കൂളിന് സമീപം കമ്പ്യൂട്ടർ സ്ഥാപനം നടത്തി വരികയായിരുന്നു കൃഷ്ണപ്രകാശ്. കാർ വീട്ടിലേക്ക് കയറ്റുന്നതിനിടെ വലിയ ശബ്ദത്തോടുകൂടി പൊട്ടിത്തെറിക്കുകയായിരുന്നു.
അപകടകാരണം വ്യക്തമായിട്ടില്ല. ഷോർട്ട് സർക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം. ഫോറൻസിക് പരിശോധനാ റിപ്പോർട്ടുകൾ ഉൾപ്പെടെയുള്ളവർ വന്ന ശേഷം മാത്രമേ ഇക്കാര്യത്തിൽ വ്യക്തത ലഭിക്കുകയുള്ളൂ. കാറിൻറെ എൻജിൻ ക്യാബിന്റെ ഭാഗത്ത് തകരാർ കണ്ടെത്തിയിട്ടില്ലെന്ന് വാഹനം പരിശോധിച്ച മോട്ടർ വാഹന ഉദ്യോഗസ്ഥർ പറയുന്നു. 2017 മോഡൽ വാഹനമായതിനാൽ തന്നെ കാലപ്പഴക്കം ചെന്ന വാഹനം അല്ല ഗേറ്റ് കടന്നതും കാർ ഒരു തീഗോളമായി മാറുകയായിരുന്നു.
ത൭ ആളിപ്പടർന്നപ്പോൾ അടുത്തേക്ക് രക്ഷാപ്രവർത്തനത്തിന് എത്താൻ കഴിയാത്തതിനാൽ പോലീസ് നാട്ടുകാർ പോലീസിലും, ഫയർഫോഴ്സിലും വിവരമറിയിക്കുകയായിരുന്നു.പിന്നീട് അഗ്നി രക്ഷാസേനയെത്തി ത൭ അണച്ചപ്പോഴാണ് കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കൃഷ്ണപ്രകാശിനെ കണ്ടെത്തിയത്. സഹോദരൻ ശിവപ്രകാശ്നൊപ്പം ആയിരുന്നു താമസം. കൃഷ്ണപ്രകാശ് അവിവാഹിതനാണ്.
