പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ചു കയറി കത്തികാണിച്ച് പരാക്രമം; ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

നീലേശ്വരത്ത് പട്ടാപ്പകൽ വീട്ടിലേക്ക് അതിക്രമിച്ചു കയറി പരാക്രമം കാണിച്ച ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെ നീലേശ്വരം സ്വദേശി ഗോപകുമാർ കോറോത്തിന്റെ വീട്ടിലാണ് സംഭവം. കർണാടക സ്വദേശിയായ യുവാവാണ് വീട്ടിൽ കയറി അക്രമം നടത്തിയത്.

വീടിന്റെ പുറകുവശത്തുകൂടിയാണ് ഇയാൾ വീടിനുള്ളിൽ കയറിയത്. ഈ സമയം ഗോപകുമാറിന്റെ ഭാര്യ രാഖിയും ജോലിക്കാരിയും അടുക്കളയിലായിരുന്നു. തുടർന്ന്, അക്രമി അടുക്കളയിൽ നിന്ന് ക, ത്തി എടുത്ത് വീട്ടുകാർക്ക് നേരെ എറിഞ്ഞു, അവർ മുറിയിൽ കയറി വാതിലടച്ചു.

പിന്നീട് പോലീസ് എത്തിയാണ് കുളിമുറിയിൽ ഒളിച്ചിരുന്ന പ്രതിയെ ഉദ്യോഗസ്ഥർ പിടിച്ചത്. ഇയാൾ വീട്ടിലേക്ക് കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കർണാടക സ്വദേശിയായ യുവാവിന് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് സംശയിക്കുന്നു.

Prime Reel News

Similar Posts