സ്വർണ്ണക്കടത്ത് സംഘത്തിൽനിന്ന് പണംതട്ടിയ കേസിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അറസ്റ്റിൽ
സ്വർണക്കടത്ത് സംഘത്തെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അറസ്റ്റിൽ. പെരുവള്ളൂർ നിയോജക മണ്ഡലം പ്രസിഡന്റ് തോട്ടിയൻ മുഹമ്മദ് ഷെരീഫ് (36) ആണ് അറസ്റ്റിലായത്.
സ്റ്റേഷൻ ജാമ്യം നൽകാമെന്ന് പറഞ്ഞാണ് ഷെരീഫ് സ്വർണക്കടത്ത് സംഘത്തിൽ നിന്ന് പണം തട്ടിയത്. ഇത്തരത്തില് ഒന്നരലക്ഷം രൂപയാണ് സംഘത്തില് നിന്ന് കൈക്കലാക്കിയത്. പൊലീസിന് നൽകാനെന്നു പറഞ്ഞാണ് പണം വാങ്ങിയത്. കരിപ്പൂർ വിമാനത്താവളത്തിലെ കാർഗോ ജീവനക്കാരനാണ് ഷരീഫ്. കൊടുവള്ളിയിലെ സ്വർണക്കടത്ത് സംഘത്തിന്റെ പരാതിയിലാണ് അറസ്റ്റ്
