വീടിനുള്ളിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; സംഭവം പത്തനംതിട്ടയിൽ
റാന്നി മോതിരവയലിൽ വീട്ടിനുള്ളിൽ യുവാവ് കൊല്ലപ്പെട്ടു. വേങ്ങത്തടത്തിൽ ജോബിൻ (36) ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പിതാവിനും സഹോദരനുമൊപ്പം രാത്രി മദ്യപിക്കുകയായിരുന്നുവെന്നാണ് സൂചന. മദ്യപാനവുമായി ബന്ധപ്പെട്ട തർക്കവും തുടർന്നുള്ള കൊലപാതകവുമാണെന്ന് സംശയിക്കുന്നു. സംഭവത്തിൽ രണ്ട് പേർ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. ജോബിന്റെ പിതാവും മറ്റൊരു സുഹൃത്തും കസ്റ്റഡിയിലാണ്. ജോബിന്റെ സഹോദരനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.
