മീൻ പിടിക്കാൻ പോയ യുവാവിനെ കായലിൽ കാണ്മാനില്ല; തിരച്ചിൽ ഇന്നും തുടർന്ന് കൊണ്ടിരിക്കുന്നു
മീൻ പിടിക്കാൻ പോയ യുവാവിനെ കായലിൽ കാണാതായി. ആറാട്ടുപുഴ സ്വദേശി എസ്.സുജിത്തി(35)നെയാണ് കാണാതായത്. ഇന്നലെ പുലർച്ചെ അഞ്ചരയോടെയാണ് സുജിത്ത് വീട്ടിൽ നിന്നിറങ്ങിയത്. വൈകി തിരിച്ചെത്തിയപ്പോൾ വീട്ടുകാർ തിരച്ചിൽ നടത്തിയപ്പോഴാണ് കടവിനു സമീപം യുവാവിന്റെ ബോട്ട് മറിഞ്ഞ നിലയിൽ കണ്ടെത്തിയത്. വല പകുതി നീട്ടിയ നിലയിലായിരുന്നു.
നാട്ടുകാരും ഫയർ റെസ്‌ക്യൂ ടീമും ഇന്നലെ മണിക്കൂറുകളോളം കായലിൽ തിരച്ചിൽ നടത്തി. സ്‌കൂബ ടീമും സ്ഥലത്തെത്തി തിരച്ചിൽ നടത്തി. രാത്രിയോടെ തിരച്ചിൽ അവസാനിപ്പിച്ചു. ഇന്ന് തിരച്ചിൽ പുനരാരംഭിക്കും. വിദേശത്ത് ജോലി ചെയ്തിരുന്ന സുജിത്ത് മൂന്ന് മാസം മുമ്പാണ് നാട്ടിലെത്തിയത്.
