വിധിയിൽ പകച്ചില്ല; നൂല് ഉപയോഗിച്ച് ഉമ്മന്‍ചാണ്ടിയുടെ ചിത്രം നിര്‍മിച്ച് ടുട്ടുമോന്റെ കലാസൃഷ്ട്ടി
അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചിത്രം നൂൽ ഉപയോഗിച്ച് വരച്ച് അത്ഭുതം സൃഷ്ടിച്ചിരിക്കുകയാണ് തൂക്കുപാലം സ്വദേശിയായ ടുട്ടുമോൻ. പെയിൻറിങ് ജോലി ചെയ്തുവന്ന ടുട്ടുമോൻ കെട്ടിടത്തിനു മുകളിൽ നിന്നും വീണ് രണ്ടുവർഷത്തോളമായി അരയ്ക്കു താഴേക്ക് തളർന്ന് കിടക്കുകയാണ്.
ക്യാൻവാസിൽ മുൻകൂട്ടി രൂപരേഖ തയ്യാറാകാതെ ആണ് കൃത്യമായ അളവിൽ ആണി തറച്ച ശേഷം അവയിൽ നൂൽ കൊണ്ട് ബന്ധിച്ച് ചിത്രം ഒരുക്കിയത്. 8000 മീറ്റർ നൂലാണ് ഇതിനുവേണ്ടി ഉപയോഗിച്ചത്. 244 ആണിയും 4500ലധികം ചുറ്റുകൾ തമ്മിൽ ബന്ധിപ്പിച്ചു മാണ് ചിത്രം തയ്യാറാക്കിയത്. ചിത്ര രചനയിലൂടെയാണ് ഇപ്പോൾ ടുട്ടുമോൻ മുന്നോട്ട് പോകുന്നത്.
സുഹൃത്തുക്കളുടെയും, മാതാപിതാക്കളുടെയും സഹായത്തോടെ ആറു ദിവസം കൊണ്ടാണ് ചിത്രം പൂർത്തിയാക്കിയത്. ഒട്ടേറെ ആളുകളാണ് ചിത്രം കാണാനായി എത്തുന്നത്. വൈവിധ്യമാർന്ന ചിത്രാരചന രീതികളിലൂടെ ഇതിനു മുൻപും ശ്രദ്ധ നേടിയിട്ടുണ്ട് ടുട്ടുമോൻ. നിരവധി ആളുകളാണ് ഇപ്പോൾ ടുട്ടുമോനെ അഭിനന്ദനം അറിയിച്ചെത്തുന്നത്. ഉമ്മൻചാണ്ടിയുടെ കുടുംബത്തിന് നൂൽ കൊണ്ട് നിർമ്മിച്ച ഈ ചിത്രം സമ്മാനിക്കണം എന്ന ആഗ്രഹത്തിലാണ് ടുട്ടു മോൻ.
