യുവമോര്‍ച്ച നേതാവ് ആശാനാഥിനെ സംസ്ഥാന സെക്രട്ടറി പദവിയില്‍ നിന്ന് മാറ്റി; കാരണമായത് ചാണ്ടി ഉമ്മനൊപ്പം ക്ഷേത്ര ദര്‍ശനം
ചാണ്ടി ഉമ്മനൊപ്പം ക്ഷേത്രദർശനം നടത്തിയ സംഭവത്തിൽ യുവമോർച്ച നേതാവ് ആശാനാഥിനെതിരെ കടുത്ത നടപടി. യുവമോർച്ച സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് ആശാനാഥിനെ മാറ്റിയതായി റിപ്പോർട്ട്. യുവമോർച്ച സംസ്ഥാന ഓഫീസ് യോഗത്തിലാണ് ആശാനാഥിനെ യുവമോർച്ച സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാൻ തീരുമാനിച്ചത്. തിരുവനന്തപുരത്ത് നടന്ന യോഗത്തിലും ആശ പങ്കെടുത്തില്ല.
പുതുപ്പള്ളി തിരഞ്ഞെടുപ്പിന് ശേഷം ആശാനാഥ് എംഎൽഎ ചാണ്ടി ഉമ്മനൊപ്പം ക്ഷേത്രം സന്ദർശിച്ചിരുന്നു. പുതുപ്പള്ളിയിൽ ബി.ജെ.പി വോട്ട് കച്ചവടം വിവാദമായ സാഹചര്യത്തിലാണ് ചാണ്ടി ഉമ്മൻ ആശാനാഥിനൊപ്പം ക്ഷേത്രം സന്ദർശിച്ചത്.
